Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എം.ജോര്‍ജ് സ്മാരക അവാര്‍ഡ് ഫാ. ഡേവിസ് ചിറമ്മലിന്

Picture

തൊടുപുഴ: പ്രവാസി കേരളകോണ്‍ഗ്രസ് ഇംഗ്ലണ്ട് റീജണ്‍ ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കെ.എം.ജോര്‍ജ് സ്മാരക അവാര്‍ഡ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന്.

15നു വൈകുന്നേരം നാലിനു തൊടുപുഴ പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 10001 രൂപ കാഷ് അവാര്‍ഡും സ്മാരക അവാര്‍ഡും മന്ത്രി പി. ജെ. ജോസഫ് സമ്മാനിക്കും. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് അവയവ ദാനത്തിന്റെ പ്രസക്തി ചര്‍ച്ചാവിഷയമാകുകയും സേവനപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതിനാണു ഫാ. ഡേവിസ് ചിറമ്മലിനു അവാര്‍ഡ് നല്‍കുന്നതെന്ന് റീജണല്‍ സെക്രട്ടറി ബിജു ഇളംതുരുത്തിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കരള്‍ദാന ശസ്ത്രക്രിയയിലൂടെ മാതൃകയായ റെയ്‌നി ജോയിയേയും കരള്‍ സ്വീകര്‍ത്താവ് സ്വാതി കൃഷ്ണയേയും ചടങ്ങില്‍ ആദരിക്കും. അവാര്‍ഡുദാനച്ചടങ്ങില്‍ മുന്‍ എംപി അഡ്വ. കെ.ഫ്രാന്‍സീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഫാ. ഡേവിസ് ചിറമേല്‍ നന്ദി പറയും.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍അംഗം പ്രഫ. എം.ജെ.ജേക്കബ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പ്രഫ. കെ.ഐ. ആന്റണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. ഷിലാ സ്റ്റീഫന്‍, കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, റീജണല്‍ ട്രഷറര്‍ ജയിംസ് അറക്കത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിക്കും.

റീജണ ല്‍ സെക്രട്ടറി ബിജു ഇളംതുരുത്തിയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സിജോ വള്ളിയാനിപ്പുറം നന്ദിയും പറയും. പത്രസമ്മേളനത്തില്‍ സിജോ വള്ളിയാനിപ്പുറം, ബിനോയ് പൊന്നാട്ട്, എം.മോനിച്ചന്‍ തുടങ്ങിയവരും പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code