കെ.ജെ ജോര്‍ജ് (53) നിര്യാതനായി
കുറവിലങ്ങാട്: കുറവിലങ്ങാട് മാപ്പിളപറമ്പില്‍ കണ്ണംകുളം കെ.ജെ ജോര്‍ജ് (അപ്പച്ചന് 53) നിര്യാതനായി. ചെന്നൈയിലെ കണ്ട്രോള് കോംപണന്റ് കമ്പനിയിലെ സീനിയര്‍ മാനേജരായിരുന്ന ജോര്‍ജ്, തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കിടെ സഞ്ചരിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്നും 1982 ബാച്ചില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ജോര്‍ജ്, ഡല്‍ഹിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് , മേലഡൂര് മില്‍ കണ്ട്രോള്സ് ലിമിറ്റഡ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ജമുന ചങ്ങനാശ്ശേരി കുമ്പിളുവേലില്‍ ഇളപ്പുങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : ജോസ് കെ. ജോര്‍ജ് (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ , ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ്), ട്രീസാ ജോര്‍ജ് (ബി.ഡി.എസ് വിദ്യാര്‍ത്ഥി, സത്യഭാമ കോളേജ്, ചെന്നൈ) പഴങ്ങനാട് തോട്ടുങ്കല്‍ ഡയാന ജോസ് (ബോസ്റ്റണ്‍ , യു.എസ്) മരുമകളാണ്.
സഹോദരങ്ങള്‍ : കെ.ജെ സെബാസ്റ്റ്യന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം), മേരി സേവ്യര്‍ കോഴാംതടം (മുട്ടുചിറ), അലീസ് സെബാസ്റ്റ്യന്‍ പാപ്പനശ്ശേരില്‍ (ജയ്ഗിരി). ഒ.ഐ.സി.സി യു.കെ ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്റെ പിതൃസഹോദരനാണ് പരേതന് .
സംസ്ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് തോട്ടുവയിലുള്ള കുടുംബവീട്ടില്‍ നിന്നും ആരംഭിച്ച് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ നടത്തപ്പെടും.
Comments