മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെയും മര്‍ത്തമറിയം വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ മാസം 16, 17, 18 തീയതികളില്‍ മരുഭൂമിയിലെ പരുമലയായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വെച്ച് നടത്തപ്പെടുന്ന ഗള്‍ഫ് ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സിന്റെ പതാക പ്രയാണം യു.എ.ഇ.യിലെ പ്രഥമ ഓര്‍ത്തഡോക്സ് ദേവാലയമായ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. വി.സി. ജോസില്‍ നിന്നും ഗള്‍ഫ് മേഖലാ പ്രസിഡന്റ് ഷാര്‍ജ ഇടവക വികാരി ഫാ. ഏബ്രഹാം ജോണ്‍ ഏറ്റുവാങ്ങി അബുദാബി പള്ളിയില്‍ നിന്നും ആരംഭിച്ചു.
യു.എ.ഇ.യിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 5ന് ഷാര്‍ജ പള്ളിയില്‍ പതാക പ്രയാണം എത്തിച്ചേരും.
Comments