ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന പുത്തന്‍കാവ് വഴിയമ്പലത്തില്‍ മിഖായേല്‍ ഗബ്രിയേല്‍ കോര്‍എപ്പിസ്കോപ്പാ 20ന് വെളുപ്പിനെ ആറു മണിക്ക് നിര്യാതനായി. സംസ്കാരം പിന്നീട് ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായാണ് മിഖായേല്‍ ഗബ്രിയേല്‍ എന്ന നാമം നല്കി ആദരിച്ചത്. മെഴുവേലി ഹോളി ഇന്നസെന്റ്, ചെങ്ങന്നൂര്‍ ബഥേല്‍ അരമന എന്നീ പള്ളികള്‍ പുരുദ്ധാരണത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട്.
തേക്കുതോട് സെന്റ് ജോര്‍ജ്ജ് പള്ളി, പിരളശ്ശേരി സെന്റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സിംഹാസന പള്ളി, പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍, എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വിവാകിരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കൊട്ടാരക്കര അരവിന്നൂര് പുത്തന്‍വീട്ടില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: സാബു (മസ്ക്കറ്റ്), രാജു (കുവൈറ്റ്), എബി, സുവി (യു.എസ്.എ).
Comments