Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പരിസ്ഥിതി സെമിനാര്‍ പരുമലയില്‍ നടന്നു

Picture

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്റെ ബോധവല്‍ക്കരണ സെമിനാര്‍ പരുമലയില്‍ നടന്നു. പരിസ്ഥിതിയുടെ തകര്‍ച്ച മാനവ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്ന് മനസ്സിലാക്കി പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ കഴിയണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
പ്രസിഡന്റ് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് ഇ.വി. തോമസുകുട്ടിയും ഹരിതഭവത്തെക്കുറിച്ച് അലക്‌സാണ്ടര്‍ ലൂക്ക് വൈദ്യനും ക്‌ളാസെടുത്തു.
ഫാ. എബി സി. മാത്യു, ഫാ. രാജു വര്‍ഗീസ്, ഫാ. ജേക്കബ്, ഫാ. സ്‌റാന്‍ലി ജോണ്‍സ്, ഡോ. ജോര്‍ജ്ജ് കോശി, പ്രൊഫ. രാജു വര്‍ഗീസ്, പ്രൊഫ. വി.ടി. തോമസ്, ഷാജി സി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ പച്ചക്കറി വിത്തിന്റെ വിതരണവും നടന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code