കുറിച്ചി: മലങ്കരയുടെ വലിയ ബാവാ എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
സഭയ്ക്കും സമൂഹത്തിനും ദീര്‍ഘകാലം അതുല്യ നേതൃത്വം നല്കിയ തേജസ്വിയായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശുദ്ധ ജീവിതം നയിച്ച ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ പരിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കാലമായിട്ടുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയില്‍ നടന്ന സമ്മേളത്തില്‍ ബസേലിയോസ് ഗീവര്‍ഗീസ് ബാവായുടെ ചരമ സുവര്‍ണ്ണ സ്മാരക മന്ദിര കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഫാ. ഡോ. റ്റി.ജെ. ജോഷ്വാ, സി.എഫ്. തോമസ് എം.എല്‍.എ., വൈദീക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ജോസഫ് റമ്പാന്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. വര്‍ഗീസ് മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Comments