വാകത്താനം: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി കണ്‍വന്‍ഷനും വലിയപെരുന്നാളും 10 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
5ന് 7.15ന് പ്രഭാത നമസ്കാരം, 8.15ന് കുര്‍ബ്ബാന, നാലിന് എണ്ണശ്ശേരില്‍ ഇ.ജെ. കുറിയാക്കോസ് കത്തനാര് സ്മാരക ഗായകസംഘത്തിന്റെ ഗ്ളോറിയ 2014. 6ന് ദനഹാ പെരുന്നാള്‍ ദിവസം വൈകിട്ട് 7ന് കുടുംബസംഗമം. 7ന് വൈകിട്ട് 7ന് സുവിശേഷ പ്രഘോഷണം: റവ. ഡോ. വര്‍ഗീസ് വര്‍ഗീസ്. 8ന് 6.15ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം. 9ന് വൈകിട്ട് 7ന് പെരുന്നാള്‍ സന്ദേശം, 8ന് പ്രദക്ഷിണം, 9.30ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, കൈമുത്ത്.
10ന് രാവിലെ 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബ്ബാന, 11ന് പുതിയ സണ്ഡേസ്കൂള് കെട്ടിടത്തിന്റെ ശിലാസ്ഥാപനം, 2.30ന് പ്രദക്ഷിണം, ആശീര്‍വാദം.
ഇടവക വികാരി ഫാ. പി.കെ. സഖറിയ പെരിയോര്‍മറ്റം, സഹവികാരി ഫാ. കുര്യന് കുറിയാക്കോസ് പുത്തന്‍കണ്ടത്തില്‍, ട്രസ്റി കെ.എ. കുര്യന് കൊച്ചേരില്‍, സെക്രട്ടറി ജേക്കബ് ചെറിയാന് ഇളംകുളം എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Comments