മാവേലിക്കര: നടയ്ക്കാവ് ജോര്‍ജ്ജിയന്‍ മൈതാനത്ത് നടന്ന മാവേലിക്കര ഓര്‍ത്തഡോക്സ് കണ്വന്ഷന് സമാപിച്ചു. സമാപന സമ്മേളനം അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ചാക്കോ മാസ്റര്‍ പാമ്പാടി വചന ശുശ്രൂഷ നടത്തി. ഫാ. നാൈന് ഉമ്മന്‍ കൃതജ്ഞത പറഞ്ഞു. ഭദ്രാസന സണ്ഡേസ്കൂള് അദ്ധ്യാപകവിദ്യാര്‍ത്ഥി സംഗമത്തോടുബന്ധിച്ച് നടന്ന ഓ.എസ്.എസ്.എ.ഇ. സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ഒ. തോമസ് ജൂബിലി സന്ദേശം നല്കി. സണ്ഡേസ്കൂള് ഭദ്രാസന ഡയറക്ടര്‍ ജോണ്‍ കെ.മാത്യു അധ്യക്ഷത വഹിച്ചു.
Comments