കൊച്ചി : ഡബ്ല്യുസിസിയുടെ (വിമന്‍ ഇന്‍ സിനിമാ കലക്ടീവ്) കഴിഞ്ഞ രണ്ടു വര്‍ഷത്തെ പോരാട്ടം സിനിമാമേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ. മലയാള സിനിമാ മേഖലയിലെ സ്ത്രീ ശബ്ദമായ ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളില്‍നിന്ന് ഒരേസമയം പോരാടിയാല്‍ മാത്രമേ സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ വിജയം കാണൂ.
ഇത്തരം സംഘടനകളെ മുളയിലേ നുള്ളിക്കളയാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഡബ്ല്യുസിസിക്കെതിരെയും അത്തരം ശ്രമങ്ങളുണ്ടായി. പിടിച്ചുനില്‍ക്കാനാവാതെ ഇവരും പൂട്ടിപ്പോകാനാണു സാധ്യതയെന്ന് ആശങ്കപ്പെട്ടിരുന്നു.
സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം വൈകാതെ പൂര്‍ണമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു..
Comments