Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ നടി റിമ കല്ലിങ്കല്‍ പങ്കെടുക്കും

Picture

ന്യൂയോര്‍ക്ക്: ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേഷകരുടെ മനസില്‍ ഇടംനേടിയ നടി റിമ കല്ലിങ്കല്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിലും കോണ്‍ക്ലേവിലും പങ്കെടുക്കും. നടി, ഡാന്‍സര്‍, ടെലിവിഷന്‍ അവതാരക എന്നീ നിലകളിലും തിളങ്ങിനില്‍ക്കുന്ന താരമാണ് റിമ. 1984 ലാണ് ജനനം. സ്കൂള്‍തലം മുതല്‍ ഡാന്‍സുമായി ബന്ധപ്പെട്ട് നിരവധി സ്‌റ്റേജുകളില്‍ സജീവസാനിധ്യമായിരുന്നു. ആഗ്ലോ ഇന്‍ഡ്യന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തൃശൂര്‍ ചിന്മയ വിദ്യാലയ എന്നിവിടങ്ങളിലായി സ്കൂള്‍പഠനം പൂര്‍ത്തിയാക്കി. ബാംഗ്ലൂര്‍ െ്രെകസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2001 ല്‍ ജേണലിസത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. കൊറിയന്‍ ആയോധനകലയായ ത്വയ്കാണ്ടോയും മണിപ്പൂരി ആയോധനകലയായ കളരി ചാവോയും അഭ്യസിച്ചിട്ടുണ്ട്.

 

ഏഷ്യാനെറ്റ്‌വോഡാഫോണ്‍ റിയാലിറ്റി ഷോയായ തകതിമിയില്‍ മത്സരാര്‍ഥിയായി സെമിഫൈനല്‍വരെ എത്തിയിരുന്നു. മോഡലിംഗിലേക്ക് ചുവടുമാറ്റിയ റിമ കല്ലിങ്കല്‍ പിന്നീട് മിസ് കേരള ബ്യൂട്ടി മത്സരത്തിലും പങ്കാളിയായി. അന്ന് റണ്ണറപ്പായി ശ്രദ്ധനേടി. തമിഴ് സിനിമയായ മഴൈ വരപ്പോഗുത് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ ആദ്യമായി ശ്രദ്ധനേടിയതും അഭിനയിച്ചതും ശ്യാമപ്രസാദിന്റെ റിതുവാണ്. ഇരുപത്തഞ്ചാം വയസിലാണ് പിന്നീട് സിനിമയില്‍ സ്ഥിരസാനിധ്യമായത്. 2012 ല്‍ ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ വാണിജ്യവിജയവും നിരൂപക ശ്രദ്ധയും നേടിയതോടെ റിമ സിനിമയില്‍ തിരക്കേറിയ നടിയായി. ഇതിനിടെ 2013 ല്‍ റിമ മഴവില്‍ മനോരമ ചാനലില്‍ മിടുക്കി എന്ന പരിപാടിയുടെ അവതാരകയായി. 22 ഫീമെയില്‍ കോട്ടയത്തിലെ അഭിനയത്തിന് ടെസ എന്ന കഥാപാത്രത്തെതേടി പുരസ്കാരങ്ങളും റിമയെ തേടിയെത്തി. 2014 ല്‍ റിമ കൊച്ചി കേന്ദ്രീകരിച്ച് ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു.

 

സംവിധായകന്‍ ആഷിക് അബുവാണ് ജീവിതപങ്കാളി. 2013 ലായിരുന്നു വിവാഹം. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ ദമ്പതികള്‍ സമയം നീക്കിവെക്കുന്നു. കാന്‍സര്‍ രോഗികളുടെ ചികിത്സാര്‍ഥം എറണാകുളം ജനറല്‍ ആശുപത്രിയ്ക്കായി നിശ്ചിത തുകയും നീക്കിവെക്കുന്നുണ്ട്.
ഏറെ ശ്രദ്ധിക്കപ്പെട്ട റിതുവിന് ശേഷം കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, ബെസ്റ്റ് ഓഫ് ലക്ക്, സിറ്റി ഓഫ് ഗോഡ്, കോ, ശങ്കരനനും മോഹനനും, യുവന്‍ യുവതി, സെവന്‍സ്, ഡബിള്‍സ്, ഇന്‍ഡ്യന്‍ റൂപ്പി, ഉന്നം, നിദ്ര, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, അയാളും ഞാനും തമ്മില്‍, ബാവുട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, നത്തോലി ഒരു ചെറിയ മീനല്ല, ഓഗസ്റ്റ് ക്ലബ്, സക്കറിയയുടെ ഗര്‍ഭിണികള്‍, എസ്‌കേപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികള്‍, ചിറകൊടിഞ്ഞ കിനാവുകള്‍, റാണി പത്മിനി, കാട് പൂക്കുന്ന നേരം, ആഭാസം, വൈറസ് എന്നീ സിനിമകളില്‍ വേഷമിട്ടു. ഇതില്‍ വൈറസ് എന്ന സിനിമയുടെ പ്രൊഡ്യൂസറും അറബിക്കടലിന്റ റാണി എന്ന സിനിയുടെ പോസ്റ്റ് പ്രൊഡക്ഷനും നിര്‍വഹിച്ചു. നിരവധി പരസ്യങ്ങളുടെയും ബ്രാന്‍ഡറാണ് റാണി കല്ലിങ്കല്‍. സിനിമാപ്രസ്ഥാനത്തിലെ വനിതാതാരങ്ങളുടെ സംഘടനയായ വുമണ്‍സ് ഇന്‍ സിനിമ കളക്ടീവിന്റെ സ്ഥാപകരില്‍ ഒരാളുമാണ്.

 

റിതുവിലെ അഭിനയത്തിന് 2010 ല്‍ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ഇതേ സിനിമയിലെ അഭിനയത്തിനും കേരളകഫേ, നീലത്താമര എന്നീ സിനിമകളിലെ അഭിനയത്തിനും വനിത ഫിലിം അവാര്‍ഡ് ലഭിച്ചു. 2012 ല്‍ റിറ്റ്‌സ് ഐക്കണ്‍ അവാര്‍ഡും ഇന്‍ഡ്യന്‍ റുപ്പിയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡും ലഭിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യാവിഷന്‍ മൂവി അവാര്‍ഡും ലഭിച്ചു. 2013 ല്‍ ഫിലിം ഫെയര്‍ അവാര്‍ഡ്, വനിത ഫിലിം അവാര്‍ഡ്, രണ്ടാമത് സൗത്ത് ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (ക്രിട്ടിക്‌സ്), ഇന്‍ഡ്യന്‍ മൂവി അവാര്‍ഡ്‌സ് ഇന്‍ ഖത്തര്‍ എന്നിവയും ലഭിച്ചു. 2018 ല്‍ കാടു പൂക്കുന്ന നേരം എന്ന സിനിമയിലെ അഭിനയത്തിന് ജെ സി എഫ് അവാര്‍ഡും ലഭിച്ചു.

 

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സും കോണ്‍ക്ലേവും നടക്കുന്നത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code