Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുട്ടനാട് ഫിലിം ക്ലബ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം നടന്നു   - അയ്മനം സാജന്‍

Picture

കുട്ടനാട് ഫിലിം ക്ലബ്‌സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റും, അവാര്‍ഡ് ദാനവും കഴിഞ്ഞ ദിവസം ആലപ്പുഴ റെയ്ബാന്‍ഓഡിറ്റോറിയത്തില്‍ നടന്നു.ആലപ്പുഴ എം.പി.എ.എം.ആരിഫ് അവാര്‍ഡ് ദാനച്ചങ്ങെ് ഭദ്രദീപം തെളിയിച്ച്ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് അവാര്‍ഡ് വിതരണവും എം.പി നിര്‍വ്വഹിച്ചു.മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡ് ബിജു തയ്യില്‍ ചിറ നിര്‍മ്മിച്ച ലൈക്ക് ആന്‍ ഏയ്ഞ്ചല്‍ എന്ന ടെലിഫിലിമിനു വേണ്ടി ചിത്രത്തിന്റെസംവിധായകന്‍ രാജു ജോസഫ് ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അയ്മനം സാജന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍, ആലപ്പി അഷ്‌റഫ് ,സ്റ്റാന്‍ലി ജോസ്, നൈന മണ്ണഞ്ചേരി ,ഗംഗന്‍ കരിവെള്ളൂര്‍, അജയ്കുട്ടി ഡല്‍ഹി എന്നിവരെആദരിച്ചു. യുവതലമുറയിലെ ശ്രദ്ധേയരായ സംവിധായകര്‍ രഞ്ജിത്ത് സ്കറിയ, കൃഷ്ണജിത്ത് എസ്.വിജയന്‍, ദേവ് ജി.ദേവ് , സംവിധായകന്‍ രാജു ജോസഫ്, നടന്മാരായ എം.ടി. റിയാസ്, പുന്നപ്ര മധു, തുടങ്ങിയവര്‍ അശംസഅര്‍പ്പിച്ചു.ജയരാജ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെയിംസ് കിടങ്ങറ നന്ദി അര്‍പ്പിച്ചു.ദുബൈയിലെപ്രസിദ്ധ ഗായകനായ കണ്ണൂര്‍ ബാബു, പ്രവീണ, ജിജോ എന്നിവര്‍ നേതൃത്വം കൊടുത്ത ഗാനമേളയും അരങ്ങേറി.

 

' ഇരുപത്തിയഞ്ച് മിനിറ്റ് വിഭാഗത്തിലുള്ളടെലിഫിലിമില്‍ മികച്ച ടെലിഫിലിമിനുള്ള അവാര്‍ഡ് ബിജു തയ്യില്‍ ചിറ നിര്‍മ്മിച്ച് രാജു ജോസഫ് സംവിധാനംചെയ്ത ലൈക്ക് ആന്‍എയ്ഞ്ചല്‍ നേടി. മുകേഷ്, ബിജു തയ്യില്‍ ചിറ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഈചിത്രം മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. പതിനഞ്ചു് മിനിറ്റ് വിഭാഗത്തില്‍ വയനാട്ടിലെ കര്‍ഷകനായ ആദിവാസിയുടെ കഥ പറയുന്ന ഷാജു പി.ജെയിംസിന്റെ കൊമ്മ മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌നേടി.ഒറ്റമരത്തണല്‍ എന്ന ടെലിഫിലിമിലെ അഭിനയത്തിന് ജെ.പി ആരക്കുന്നം മികച്ച നടനായിതിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടി ദിവ്യാ ജെയിഷാ നായര്‍ ( ചിത്രം, മണല്‍ക്കാറ്റ്) ടെലിഫിലിം വിഭാഗത്തില്‍ മികച്ചസംവിധായകന്‍ രാജു ജോസഫ് (ചിത്രം, മണല്‍ക്കാറ്റ്, ലൈക്ക് ആന്‍എയ്ഞ്ചല്‍ ) മികച്ച രണ്ടാമത്തെ ചിത്രംമാജിക് ബോണ്ട് (നിര്‍മ്മാണം, ജെയിംസണ്‍ ജേക്കബ്) മികച്ച ബാലനടന്‍ ഹിദിഷം (ചിത്രം, കരട്) ഷോര്‍ട്ട് ഫിലിംവിഭാഗത്തില്‍ മികച്ച സംവിധായകന്‍ ലാല്‍ പ്രിയന്‍ ( ചിത്രം, അയാളും കഥ എഴുതുകയാണ്, ഒറ്റമരത്ത ണലില്‍) മികച്ച കഥാകൃത്ത് എം.ആര്‍.അനൂപ് രാജ് ( മാജിക് ബോണ്ട് ) മികച്ച ഗായകന്‍ കണ്ണൂര്‍ ബാബു ( ചിത്രം, മണല്‍ക്കാറ്റ്) മികച്ച സഹനടന്‍ ജെയിംസണ്‍ ജേക്കബ് (ചിത്രം മാജിക് ബോണ്ട് ) മികച്ച ബാലനടി മീനാക്ഷി ( ചിത്രം മാജിക് ബോണ്ട് ) സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ മോക്ഷം എന്ന ടെലിഫിലിമിന്റെ സംവിധാനമികവിന്ദേവ് ജി.ദേവന്‍, പഞ്ചമുഖന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഞ്ചു് വേഷങ്ങള്‍ അവതരിപ്പിച്ച മെഹജാബ്, പൈലിഎന്ന ഷോര്‍ട്ട് മൂവിയിലെ അഭിനയത്തിന് കോട്ടയം പുരുഷന്‍, പരിണാമം എന്ന ഷോര്‍ട്ട് മൂവിയുടെ സംവിധാനമികവിന് പ്രീയഷൈന്‍, ശ്രവണം എന്ന ഷോര്‍ട്ട് മൂവിയിലെ അഭിനയത്തിന് പ്രകാശ് ചെങ്ങന്നൂര്‍, ഏകാന്തം എന്ന ഷോര്‍ട്ട് മൂവിയുടെ സംവിധാനമികവിന് അനില്‍ കെ.സി, പിറകെ എന്ന ഷോര്‍ട്ട് മൂവിയുടെസംവിധാനമികവിന് ഷാജഹാന്‍ ചങ്ങരംകുളം, ദ ലാസ്റ്റ് ഡേ ഓഫ് അന്ന എന്ന ടെലിഫിലിമിന്റെസംവിധാനമികവിന് മെഹബൂബ് വടക്കാഞ്ചേരി , വല, ദിവ്യ 18 വയസ്, എയ്ഞ്ചല്‍ ആന്‍ഡ് ഡാല്‍, ബലിച്ചോറ്, എന്നീ ഷോര്‍ട്ട് ഫിലിമുകളും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ നേടി. .സിനിമാരംഗത്തെ ഒരു കൂട്ടായ്മയായ കുട്ടനാട് ഫിലിം ക്ലബ്, എല്ലാ വര്‍ഷവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റും, അവാര്‍ഡ് ദാനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചാരിറ്റി, സിനിമ, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം എന്നീമേഖലകളിലും പ്രവര്‍ത്തിച്ചു വരികയാണ് കുട്ടനാട് ഫിലിം ക്ലബ്.


-അയ്മനം സാജന്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code