ഹൂസ്റ്റണ്‍: കോവിഡ് 19 (കൊറോണ വൈറസ്) എന്ന മാരക രോഗം രാജ്യങ്ങളെ മൂഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് നമുക്ക് ഏതെല്ലാം രീതിയില്‍ വ്യക്തികളേയും, കുടുംബങ്ങളേയും, സമൂഹത്തെ തന്നെയും എങ്ങനെ രക്ഷിക്കാനാകും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാ ലോക രാജ്യങ്ങളും ഇതിനുവേണ്ടി അവരാല്‍ ആവുംവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം ഇവിടെയുള്ള എല്ലാ ആശുപത്രികളും കോവിഡ് 19-നെ പ്രതിരോധിക്കുവാന്‍ സജ്ജമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇവിടെയുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും. മറ്റു ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ക്കും ആവശ്യമായ സംരക്ഷണം ലഭിക്കുന്നില്ല. ഹൂസ്റ്റണ്‍ സിറ്റിയിലെ ആശുപത്രികളില്‍ ഏതാനും കോവിഡ് രോഗികളെ മാത്രമേ ഇതുവരെ അഡ്മിറ്റ് ചെയ്തിട്ടുള്ളൂ. ഈ സമയത്തുപോലും ഡയറക്ട് പേഷ്യന്റ് കെയറിലുള്ളവര്‍ക്ക് ആവശ്യമായ PPE and N95 മാസ്ക് ലഭിക്കുന്നില്ല. ചില ആശുപത്രി അധികൃതര്‍ പറയുന്നത് പിപിഇയുടെ ആവശ്യമില്ലെന്നും, മറ്റുചില ആശുപത്രി അധികതര്‍ പറയുന്നത് പിപിഇ ധരിക്കുന്നത് രോഗികള്‍ക്ക് ഭയം ഉളവാക്കുകയും ചെയ്യുന്നു എന്നാണ്. അതാനാലാണ് വിലക്ക് എന്നു പറയുന്നു.
ഈ സാഹചര്യത്തില്‍ സ്വയം പ്രൊട്ടക്ട് ചെയ്യപ്പെടാതെ ജോലി ചെയ്യുന്നവരും, അവരുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുന്നവരേയും അവരുടെ കുടുംബങ്ങളേയും സമൂഹത്തെ തന്നെയും അങ്കലാപ്പിലാക്കുന്നു.
ആയതിനാല്‍ അവര്‍ക്ക് ആവശ്യമായ പിപിഇ ലഭ്യമാകാതെ അവര്‍ എങ്ങനെ സ്വയമാവും കുടുംബങ്ങളേയും സമൂഹത്തേയും സംരക്ഷിക്കുവാന്‍ കഴിയും. ഈ രീതിയില്‍ തുടര്‍ന്നാല്‍ എല്ലാ ഹെല്‍ത്ത് കെയര്‍ ജോലിക്കാരും രോഗികളായിത്തീരും എന്ന ഭയം അവരെ ആശങ്കയിലാഴ്ത്തുന്നു.
(പി.പി. ചെറിയാന്‍)
Comments