ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മലയാളിയായ കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സഭാംഗമായ സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്. കൊല്ലം രൂപതയില്‍പെട്ട കുമ്പളം സ്വദേശിയാണ്.
എഫ്ഐഎച്ച് ദില്ലി പ്രോവിന്സിലെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ആയിരുന്നു. ഡല്‍ഹി റീജീയണല്‍ സുപ്പീരിയര്‍ ആയിരിന്ന സിസ്റ്റര്‍ അജയയെ 2018ലാണ് ഡല്‍ഹി പ്രോവിന്സിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി നിയമിച്ചത്. മൃതസംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഡല്‍ഹിയില്‍ നടക്കും.
Comments