Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡിസംബറോടുകൂടി ഐ.സി.യു ബെഡ്ഡുകള്‍ക്ക് ക്ഷാമം നേരിടും പെന്‍സില്‍വാനിയ നിവാസികള്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്   - രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ

Picture

പെന്‍സില്‍വാനിയ: ഒരു മാസം മുമ്പ് അഞ്ഞൂറോളം രോഗികളില്‍ നിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ അത് മൂന്നിരട്ടിയായി. എന്നാല്‍ വ്യാഴാഴ്ച ആയപ്പോഴേക്കും സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ട് 7,000 കവിഞ്ഞു. 7,126. പുതിയ പ്രതിദിന കേസുകള്‍. ഇത് ഏപ്രിലിലെ മുന്‍ പീക്കിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. വെള്ളിയാഴ്ച ഉച്ചസമയം ആയപ്പോഴേക്കും ഇതുവരെയായി 6,808 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇതേരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ഡിസംബര്‍ മാസം ആവുമ്പോഴേക്കും പെന്‍സില്‍വാനിയയില്‍ ഐസിയു കിടക്കകള്‍ പൂര്‍ണ്ണമായും തീര്‍ന്നുപോകുമെന്ന് പെന്‍സില്‍വാനിയ ആരോഗ്യ സെക്രട്ടറി റേച്ചല്‍ ലെവിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

പെന്‍സില്‍വാനിയ ആശുപത്രികളില്‍ ആകെ 3,800 ഗുരുതരമായ ആവശ്യങ്ങള്‍ക്കുള്ള പരിചരണ കിടക്കകളാണുള്ളത്, എന്നാല്‍ മൂന്നില്‍ രണ്ട് കിടക്കകളിലും നിലവില്‍ വിവിധ രോഗികളുണ്ട്. നിലവിലുള്ള ഐ.സി.യു കിടക്കകളുടെ എണ്ണം ജൂണ്‍ പകുതിയോടെ 1,200 ല്‍ നിന്ന് ബുധനാഴ്ച ആയപ്പോഴേക്കും 780 ആയി കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണ്. പെന്‍സില്‍വാനിയ ആരോഗ്യ സെക്രട്ടറി റേച്ചല്‍ ലെവിന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ 250 ആശുപത്രികളിലെയും ആരോഗ്യ സംവിധാനങ്ങളിലെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ഇത്തരം ഗൗരവമേറിയ വിഷയങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് മെമ്മോ അയച്ചു.

 

പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിച്ചുയരുന്നതിനാല്‍ പെന്‍സില്‍വാനിയയിലെ ഐസിയു കിടക്കകളുടെ ആവശ്യകത അടുത്ത മാസം പകുതിയോടെ അതിന്റെ ലഭ്യതയെ മറികടക്കുമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനും വിലയിരുത്തുന്നു.

 

തുടര്‍ച്ചയായ മൂന്നാം ദിവസവും 100 പുതിയ കോവിഡ് 19 മരണങ്ങള്‍ പെന്‍സില്‍വാനിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച 108 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, മൊത്തത്തില്‍ കുറഞ്ഞത് 9,689 പെന്‍സില്‍വാനിയക്കാര്‍ മരിച്ചു, 6,179 പേര്‍ വിവിധ നേഴ്‌സിംഗ് ഹോമുകളില്‍ നിന്നോ മറ്റു പരിചരണ കേന്ദ്രങ്ങളില്‍ നിന്നോ ആണ് മരണപ്പെട്ടത്.

 

ഇന്‍ഡോര്‍ ഒത്തുചേരലുകള്‍, ജിമ്മുകള്‍, മ്യൂസിയങ്ങള്‍, മറ്റ് വേദികള്‍ എന്നിവ നിരോധിക്കുന്നതിനും ഇന്‍ഡോര്‍ ഡൈനിംഗ് അടയ്ക്കുന്നതിനുമുള്ള ഫിലാഡല്‍ഫിയയിലെ പുതിയ കോവിഡ് 19 നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ പ്രാബല്യത്തില്‍ വരും, കുറഞ്ഞത് 2021 ജനുവരി 1 വരെ അത് നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഹോട്ടലുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും. ആളുകളുടെ എണ്ണത്തില്‍ പരിമിതി വരുത്തിക്കൊണ്ടും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും ആരാധനാലയങ്ങളില്‍ സര്‍വ്വീസുകള്‍ അനുവദിക്കും.

 

റിപ്പോര്‍ട്ട്: രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code