Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് പെരുന്നാൾ റാസയ്ക്ക് മാവേലിക്കര എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം

Picture

പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ റാസക്കു പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ നടയിൽ സ്വീകരണം ന്ല‍കി. കാലങ്ങളായി തുടരുന്ന ആചാരപ്പെരുമയുടെ ഭാഗമായാണു മാവേലിക്കര താലൂക്ക് എൻഎസ്എസ് യൂണിയന്റെ അധീനതയിലുള്ള പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തിരുനടയിൽ പെരുന്നാളിന്റെ റാസ നിർത്തി പ്രത്യേക ധൂപപ്രാർഥന നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ റാസ വാഹനത്തിൽ മാത്രമാക്കിയിട്ടും പതിവു തെറ്റിച്ചില്ല. ക്ഷേത്രത്തിന്റെ നടത്തിപ്പിനു ചുക്കാൻ പിടിക്കുന്ന താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ ക്ഷേത്രനടയിൽ വലിയ നിലവിളക്കു തെളിച്ചു സ്വീകരണം നൽകി. സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ.ജേക്കബ് ജോൺ കല്ലട വാഴ്‌വ് നടത്തി. ചടങ്ങുകൾക്കു കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ്, സഹവികാരി ഫാ. ജോയിസ് വി.ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി.വർഗീസ്, എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എം. രാജഗോപാലപിള്ള, സെക്രട്ടറി മധുസൂദനൻ നായർ, സദാശിവൻപിള്ള, ചന്ദ്രശേഖരൻനായർ, കെ.ജി.സുരേഷ്, ശ്രീകണ്ഠൻപിള്ള, ഡോ.പ്രദീപ് ഇറവങ്കര, ഉണ്ണികൃഷ്ണൻ, ചേലക്കാട്ട്, രാജേഷ് തഴക്കര, ജയമോഹൻ, അരുൺ കണ്ടിയൂർ, വിദ്യാധരനുണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി.


പുതിയകാവ് ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ പുതിയകാവ് പള്ളിയുടെ കുരിശടിയിലെത്തി മെഴുകുതിരി തെളിച്ചു ജീവത കളിപ്പിക്കുന്നതും മാവേലിക്കരയുടെ മതമൈത്രിയുടെ പ്രതീകമാണ്.

ചിത്രം: ബാബൂസ്' പനച്ചമൂട്, മാവേലിക്കര

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code