Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തില്‍ മിലന്‍ അനുശോചിച്ചു   - സുരേന്ദ്രന്‍ നായര്‍

Picture

ഡിട്രോയിറ്റ്: മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

ഭഗവന്‍ ബുദ്ധന്റെ ജീവിതകഥ പറയുന്ന മഹാപ്രസ്ഥാനം ഉള്‍പ്പെടെ പത്തോളം നോവലുകളും വ്യത്യസ്തമായ ഒരുപിടി ചലച്ചിത്രങ്ങളുടെ തിരക്കഥാ രചനയും നിര്‍വഹിച്ച മാടമ്പ് അനേകം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.

വെറും വായനക്ക് നിന്നുതരാത്ത മനസ്സിനെയും ശരീരത്തെയും ഒരുമിച്ചു ഉണര്‍ത്തുന്ന അദ്ദേഹത്തിന്റെ ഗൗരവമുള്ള രചനകള്‍ ആഴത്തിലുള്ള ഭാഷാ പരിജ്ഞാനവും പ്രകടിപ്പിക്കുന്നവയാണ്.

ശാക്യവംശത്തിന്റെ ഭരണക്രമത്തിലുണ്ടായ നിര്‍ണ്ണായകമായ ദിശാമാറ്റവും തഥാഗതന്റെ അവതാര മഹിമകളും ഭാരതീയ സംസ്കൃതിയുടെ ഗരിമയോടെ സര്‍ഗാത്മകമായി ചിത്രീകരിച്ച മഹാപ്രസ്ഥാനം കേരളം സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയിരുന്നു.

രാജകീയ സുഖഭോഗങ്ങള്‍ക്കിടയിലും പ്രജകളുടെ ദുഃഖങ്ങളും രോഗങ്ങളും മരണവും സിദ്ധാര്‍ത്ഥ രാജകുമാരനെ എത്രത്തോളം ആകുലനാക്കിയെന്നും അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ അദ്ദേഹം എങ്ങനെ ബുദ്ധ ഭഗവാനായിയെന്നും ഒരു ജീവചരിത്രകാരന്റെ സൂക്ഷ്മതയോടെ വായനക്കാരന്റെ വികാരത്തെയും വിവേകത്തെയും തൊട്ടുണര്‍ത്തി ആ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

പുത്രവിയോഗത്തിന്റെ വിഹ്വലതകളെയും സന്യാസ സപര്യയുടെ സംതൃപ്തിയെയും അവതമ്മിലുള്ള പരസ്പര സംഘര്ഷങ്ങളെയും ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ദേശാടനത്തിന്റെ തിരക്കഥയെഴുതിയ അദ്ദേഹത്തിന്റെ കരുണം എന്ന ജയരാജ് സിനിമയുടെ തിരക്കഥക്കു കേന്ദ്ര ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

ഓരോ അറിവും അത്ഭുതമാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലുകള്‍ പലതും നിരൂപക സമൂഹം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും എഴുത്തിന്റെ വഴികളില്‍ അദ്ദേഹം ഏകാന്ത പഥികനായിരുന്നുവെന്നും മിലന്റെ അനുശോചന സന്ദേശത്തില്‍ തുടര്‍ന്നു പറയുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code