Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവതി ജീവനൊടുക്കാന്‍ കാരണം മാനസികശാരീരിക പീഡനമെന്ന് ബന്ധുക്കള്‍, പരാതി നല്‍കി

Picture

തിരുവനന്തപുരം (വട്ടപ്പാറ) : യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന ആരോപണവുമായി വീട്ടുകാര്‍. മാനസികശാരീരിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മരിച്ച പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു ആരോപിച്ചു. രണ്ടുദിവസം മുന്‍പാണ് പ്രിയങ്കയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതി തന്നെ പരാതി നല്‍കിയിരുന്നെന്നും സഹോദരന്‍ വെളിപ്പെടുത്തി. ശരീരത്തില്‍ മര്‍ദിച്ച പാടുകള്‍ ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. "അനിയത്തി വിളിച്ചത് അനുസരിച്ച് താന്‍ ചെന്നു വിളിച്ചുകൊണ്ടു വരികയായിരുന്നു. അന്നു വൈകിട്ടുതന്നെ വട്ടപ്പാറയിലെ സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. പിറ്റേന്നാണ് ആത്മഹത്യ ചെയ്തത്. മുറിവില്‍ കടിച്ച പാടും നീരും ഒക്കെ അവള്‍ കാണിച്ചുതന്നിരുന്നു' വിഷ്ണു പറയുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് വട്ടപ്പാറ സിഐ അറിയിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം. അങ്കമാലിയില്‍ ആയിരുന്നു ഇവര്‍ വിവാഹശേഷം ജീവിച്ചിരുന്നത്. നാല് അഞ്ച് മാസമേ ആയിട്ടുള്ളൂ ഇത്തരത്തില്‍ ഉപദ്രവം തുടങ്ങിയിട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പണം ആവശ്യപ്പെട്ടും മറ്റുമായിരുന്നു ഉപദ്രവം തുടങ്ങിയത്. ഇക്കഴിഞ്ഞ 10നാണ് അങ്കമാലിയിലെ വീട്ടില്‍നിന്ന് പ്രിയങ്ക സഹോദരനെ വിളിച്ചത്. ഉപദ്രവിക്കുന്നുവെന്നും ഇറക്കിവിടുന്നുവെന്നും വിളിച്ചു പരാതി പറഞ്ഞു. തന്നെ കൂട്ടിക്കൊണ്ടുപോകണം എന്നും ആവശ്യപ്പെട്ടു. 11ാം തീയതി രാവിലെ തന്നെ സഹോദരന്‍ എത്തി പ്രിയങ്കയെ കൂട്ടിക്കൊണ്ടുവന്നു. വരുന്നവഴിയാണ് വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്.

ഇത്തരത്തില്‍ ഉപദ്രവിക്കുന്നതായി അങ്കമാലി പൊലീസിലും 10ാം തീയതി അറിയിച്ചിരുന്നു. അവര്‍ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്റെ കൂടെ പ്രിയങ്ക പോന്നത്. 12നാണ് ഉച്ചയോടെ വീട്ടിലെ മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാനസിക, ശാരീരിക ഉപദ്രവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രിയങ്കയും ഭര്‍ത്താവ് ഉണ്ണിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നോ എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് സംശയം ഉണ്ട്. ഇത്തരത്തില്‍ ഭീഷണിയുണ്ടായതു കൊണ്ടാണോ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് സംശയം ഉയരുന്നത്. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണിയാണ് യുവതിയുടെ ഭര്‍ത്താവ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code