Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആദ്യമലയാളി പോലീസ് ചീഫ് ആയി മൈക്കിള്‍ കുരുവിള സ്ഥാനമേറ്റു, പ്രഥമ അഭിമുഖം വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍   - അനില്‍ മറ്റത്തികുന്നേല്‍

Picture

ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ചിക്കാഗോയ്ക്ക് അടുത്തുള്ള brookfield സിറ്റിയിലെ പോലീസ് ചീഫ് ആയി മൈക്കിള്‍ കുരുവിള ചുമതലയേറ്റു . അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അഭിമാനാര്‍ഹമായ നിലകളില്‍ മലയാളികള്‍ എത്തിയിട്ടുണ്ട് എങ്കിലും, ഇന്ത്യക്ക് വെളിയില്‍ ഒരു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന അഭിമാനിക്കാവുന്ന നേട്ടമാണ് ചിക്കാഗോ പ്രദേശത്തെ ഈ മലയാളി നേടിയെടുത്തിരിക്കുന്നത്. പോലീസ് ചീഫ് മൈക്കിള്‍ കുരുവിളയുടെ പ്രത്യേക അഭിമുഖം ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പില്‍ വെള്ളിയാഴ്ച 9.30 പിഎം (EST ) സംപ്രേക്ഷണം ചെയ്യുന്നു.

ചിക്കാഗോയ്ക്ക് അടുത്ത് ലിങ്കണ്‍ഷെയറിലെ സ്റ്റീവന്‍സണ്‍ ഹൈക്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബാച്ചലേഴ്‌സ് ഡിഗ്രിയും മാസ്‌റ്റേഴ്‌സ് ഡിഗ്രിയും കരസ്ഥമാക്കിയതിന് ശേഷം , ഇപ്പോള്‍ ജോലിചെയ്യുന്ന ബ്രൂക്ക്ഫീല്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കം വിവിധ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പോലീസ് െ്രെകസിസ് വര്‍ക്കര്‍ ആയാണ് മൈക്കിള്‍ കുരുവിള ജോലി ആരംഭിച്ചത്. താമസിയാതെ തന്നെ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ 2006 മുതല്‍ ജോലി ആരംഭിച്ചു. അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കും കഠിന പ്രയത്‌നങ്ങള്‍ക്കും ഉള്ള അംഗീകാരമായി, 2013 ല്‍ ഡിറ്റക്ട്ടീവ് യും അതെ വര്ഷം തന്നെ സെര്‍ജെന്റ് ആയും പ്രൊമോഷന്‍ ലഭിച്ചു. ഇതിനിടെ ആറ് വര്ഷം പോലീസ് യൂണിയന്‍ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്. 2019 ന്റെ ആരംഭത്തില്‍ ഘശലൗലേിമി േആയും 2019 അവസാനത്തോടെ ഡെപ്യൂട്ടി പോലീസ് ചീഫ് ആയും മാറി. ലോകമെമ്പാടുമുള്ള പോലീസ് ഡിപ്പാര്‍ട്‌മെന്റുകളിലെ നേതൃത്വത്തെ കൂട്ടിയിണക്കുന്ന സംഘടനയായ The International Association of Chiefs of Police (IACP) 2020 ല്‍ 40 വയസ്സില്‍ താഴെയുള്ള നേതൃത്വ നിരയിലേക്ക് കടന്നു വന്ന 40 പൊലീസുകാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ ആ നേട്ടത്തിന് അര്‍ഹനായ ഏക ഇന്ത്യന്‍ വംശജന്‍ എന്ന ബഹുമതിയും മൈക്കിള്‍ കുരുവിള സ്വന്തമാക്കിയിരുന്നു.

കോട്ടയം സ്വദേശികളാണ് മൈക്കിള്‍ കുരുവിളയുടെ മാതാപിതാക്കളായ ജോണ്‍ & സലീന . ഭാര്യ സിബില്‍ കുരുവിള സോഷ്യല്‍ വര്‍ക്കാറായി ജോലി ചെയ്യുന്നു. മക്കള്‍ സാമുവേല്‍ & മിക്കാ .

പതിനഞ്ചുവര്ഷങ്ങള് കൊണ്ട് പോലീസിന്റെ താഴെത്തട്ടില്‍ നിന്ന് സേവനം ചെയ്ത് പോലീസ് ചീഫ് വരെ ആയിരിക്കുന്ന മൈക്കിള്‍ കുരുവിള നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് പ്രചോദനവും അഭിമാനവുമാണ് എന്നും നോര്‍ത്ത് അമേരിക്കയിലെ വളര്‍ന്നു വരുന്ന തലമുറക്ക് മാതൃകയായി അദ്ദേഹത്തിന്റെ കരിയര്‍ മാറുകയും ചെയ്യട്ടെ എന്നും ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് ആശംസിച്ചു. ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചിക്കാഗോ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

മൈക്കിള്‍ കുരുവിളയുമായി ഡോ സിമി ജെസ്‌റ്റോ നടത്തിയ അഭിമുഖം ഏഷ്യനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിലൂടെ വെള്ളിയാഴ്ച വൈകിട്ട് 9.30 (EST) ന് സംപ്രേക്ഷണം ചെയ്യും. മലയാളികള്‍ക്ക് അഭിമാനമായ നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പോലീസ് ചീഫിന്റെ പ്രഥമ അഭിമുഖം നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും ആദ്യത്തെ പ്രതിവാര പരിപാടിയായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിലൂടെ തെന്നെ സംപ്രേക്ഷണം ചെയ്യുവാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നതായും, പോലീസ് ചീഫ് മൈക്കിള്‍ കുരുവിളയ്ക്ക് അനുമോദനങ്ങള്‍ അറിയിക്കുന്നതായും പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് അറിയിച്ചു.

ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗ്ഗീസ് അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code