Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാലസില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു പ്രകടനം നടത്തി   - പി.പി. ചെറിയാന്‍

Picture

ഡാലസ്: ജോണ്‍ എച്ച്. ഗയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു സ്‌കൂളിനു മുന്‍പില്‍ പ്രകടനം നടത്തി. ഡന്റല്‍ ഹൈസ്‌കൂള്‍ അധികൃതര്‍ ലൈംഗിക പീഡനങ്ങളെ കുറിച്ചു നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചാണു നൂറു കണക്കിനു വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്.

രാവിലെ 10 മണിക്കു ക്ലാസുകള്‍ ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിനു ചുറ്റും പ്രകടനം നടത്തുകയും പിന്നീട് സ്‌കൂള്‍ ഗേറ്റിനു സമീപം കൂടി നിന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പീഡനത്തിനിരയായ വിദ്യാര്‍ഥിയും ഏതാനും രക്ഷിതാക്കളും ചേര്‍ന്നാണു പ്രകടനം സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമ കേസില്‍ പൊലീസിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നു സ്‌കൂളിന്റെ ഗേറ്റിനു മുന്‍വശം കൂടി നിന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു വിദ്യാര്‍ഥി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കുട്ടികള്‍ക്കു സുരക്ഷിതമായി പഠിക്കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്നു പ്രകടനത്തിനു പിന്തുണ പ്രഖ്യാപിച്ച് അവിടെയെത്തിയിരുന്ന മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രകടനത്തിനു ശേഷം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലേക്കു തിരിച്ചു പോയി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code