Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളീബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന എക്യൂമെനിക്കല്‍ വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ട്രിനിറ്റി സെന്ററില്‍ (5810,അഹാലറമ ഏലിീമ ഞീമറ, ഒീേെീി, ഠത 77048) വച്ച് നടക്കുന്ന ടൂര്‍ണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകര്‍ അറിയിച്ചു, വിജയികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെന്‍സ്, ബസ്റ്റ് ഒഫന്‍സ്, ബെസ്റ്റ് സെറ്റ്‌ലെര്‍ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ.ഫാ.ജെക്കു സഖറിയ (പ്രസിഡണ്ട്) - 832 466 3153 റവ.ഡോ.ജോബി മാത്യു (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) - 832 806 7144 റജി കോട്ടയം (കോര്‍ഡിനേറ്റര്‍) 832 723 7995

റീപ്പോര്‍ട്ട് - ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code