Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐപിഎസ്എഫ് വന്‍ വിജയം: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ചാമ്പ്യന്മാര്‍; കൊപ്പേല്‍ റണ്ണേഴ്സ് അപ്പ്   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഓസ്റ്റിന്‍ : ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സമാപിച്ച ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് വന്‍വിജയം. ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ചിക്കാഗോ രൂപതയിലെ ടെക്‌സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയില്‍ പങ്കെടുത്തത്. റൌണ്ട് റോക്ക് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, റൌണ്ട് റോക്ക് മള്‍ട്ടി പര്‍പ്പസ് കോംപ്ലക്‌സ് (ഔട്ട്‌ഡോര്‍) എന്നീ സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ വേദികളായി.

250 പോയിന്റ് നേടി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ഇടവക ഓവറോള്‍ ചാമ്പ്യരായി. 237.5 പോയിന്റോടെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക റണ്ണേഴ്സ് അപ്പും നേടി. ഡിവിഷന്‍ -ബി യില്‍ സാന്‍അന്റോണിയോ, മക്കാലന്‍ പാരീഷുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിന്റെ സമാപനത്തില്‍ നടന്ന സമ്മാനദാന ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും മാതൃക പകര്‍ന്നു ആത്മീയ അന്തരീഷത്തില്‍ അരങ്ങേറിയ കായികമേളയേയും അത് വിജയമാക്കിയ വിശ്വാസസമൂഹത്തേയും മാര്‍ അങ്ങാടിയത്ത് പ്രകീര്‍ത്തിച്ചു.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (രൂപതാ പ്രൊക്യൂറേറ്റര്‍), ഓസ്റ്റിന്‍ ഇടവക വികാരിയും ഓര്‍ഗനൈസിങ് ചെയര്‍മാനുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. കെവിന്‍ മുണ്ടക്കല്‍, ജിബി പാറയ്ക്കല്‍ (മുഖ്യ സ്‌പോണ്‍സര്‍, സിഇഓ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിജയികള്‍കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.

ടോം കുന്തറ, സിജോ ജോസ് (ഹൂസ്റ്റണ്‍ കോര്‍ഡിനേറ്റേഴ്സ്) വിജയികള്‍ക്കും പോള്‍ സെബാസ്റ്റ്യന്‍, കെന്റ് ചേന്നാട് (കൊപ്പേല്‍ കോര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ ചേര്‍ന്ന് റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള്‍ യഥാക്രമം ഏറ്റുവാങ്ങി.

ക്രിക്കറ്റ് , വോളിബോള്‍, സോക്കര്‍ , ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, വടം, വലി, ടേബിള്‍ ടെന്നീസ്, ത്രോബോള്‍, ഡോഡ്ജ് ബോള്‍ , ബാറ്റ്മിന്റണ്‍, ചെസ്, കാരംസ് , ചീട്ടുകളി, നടത്തം, പഞ്ച ഗുസ്തി തുടങ്ങിയ മത്സര ഇനങ്ങള്‍ വിവിധ കാറ്റഗറികളില്‍ നടന്നു. ഫൈനലുകളിലെ വാശിയേറിയ പോരാട്ടം മിക്ക വേദികളേയും ഉത്സവാന്തരീഷമാക്കി. 2600 മത്സരാര്‍ഥികളും അയ്യായിരത്തില്‍ പരം കാണികളും ഫെസ്റ്റില്‍ പങ്കെടുത്തപ്പോള്‍ അമേരിക്കന്‍ മലയാളികളുടെ മെഗാ കായിക മേളയായി ഐപിഎസ്എഫ് 2022 മാറി.

വിവിധ ഓര്‍ഗനൈസിങ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ഓസ്റ്റിന്‍ ഇടവകയുടെ മികവുറ്റ തയാറെടുപ്പും, പങ്കെടുത്ത യുവജങ്ങളുടെ പ്രാതിനിധ്യവും കായിക മേളയെ വന്‍ വിജയമാക്കി. സംഘാടകര്‍ ഒരുക്കിയ കേരളീയ വിഭവങ്ങളുടെ ഭക്ഷണശാലകളും ഫെസ്റ്റിന്റെ ആകര്‍ഷണമായി. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലും സൌഹൃദ അന്തരീഷത്തിലുമാണ് ഫെസ്റ്റ് മുന്നേറിയത്. അത്യന്തം വാശിയേറി നിരവധി മത്സര മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട കായികമേളക്ക് തിരശീല വീണത്.

ഐപിഎസ്എഫ് 2024 നു സെന്റ്. ജോസഫ് ഹൂസ്റ്റണ്‍ ഫൊറോന ആഥിത്യമരുളും. ഇതിന്റെ ഭാഗമായി സമാപന വേദിയില്‍ വച്ച് ഫാ.ആന്റോ ആലപ്പാട്ടില്‍ നിന്നും ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഫെസ്റ്റിന്റെ ദീപശിഖ ഏറ്റു വാങ്ങി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code