ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇടവകയുടെ വിശ്വാസപരിശലന വിഭാഗം വ്യത്യസ്ഥമായ ആഘോഷത്തിലൂട ഉണ്ണിയേശുവിന്റെ പിറവിതിരുനാളിന് ഒരുക്കുകയാണ്.
അടുത്ത ഞായറാഴ്ച പരി.കന്യകാമറിയത്തിന് കുട്ടികളുടെ നേതൃത്വത്തില്‍ ബേബി ഷവര്‍ ഒരുക്കി അവര്‍ വ്യത്യസ്ഥമാക്കുന്നത്. അന്നേ ദിവസം ഇടവക ജനം മുഴുവനും ഉണ്ണിയേശുവിന് സമ്മാനങ്ങള്‍ കൊണ്ടു വന്ന് ഇതില്‍ പങ്കുചേരും. ഈ സമ്മാനങ്ങള്‍ ക്രിസ്തുമസ്സ് ദിനത്തില്‍ മിഷന് ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ്സ് ട്രീയില്‍ തൂക്കുകയും അഞ്ച് ഡോളര്‍ മുടക്കി ഇഷ്ടമുള്ളത് അവര്‍ക്ക് എടുക്കുകയും ചെയ്യാം.
ഇങ്ങനെ കിട്ടുന്ന തുക ഹൈറേജ് തെള്ളിതോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയുടെ നിര്‍മ്മാണത്തിന് കുട്ടികള്‍ സംഭാവനയായി നല്‍കുകയും ചെയ്യും. ക്രിസ്തുമസ്സിന് ഒരുക്കമായി നന്മയില് കോര്‍ത്തിണക്കിയ മാതാവിന്റെ ബേബി ഷവര്‍ അനുഗ്രഹീതമാക്കാന്‍ ശ്രമിക്കുകയാണ് കുട്ടികള്‍ '
Comments