Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സീറോ മലബാര്‍ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15,16 തിയതികളില്‍ ഫിലാഡല്‍ഫിയയില്‍   - ജോസ് മാളേയ്ക്കല്‍

Picture

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പന്ത്രണ്ടാമതു മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15, 16 ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.

11 വര്‍ഷങ്ങള്‍ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ലീഗ്, സെമിഫൈനല്‍, മല്‍സരങ്ങളും, 16 ഞായറിനു ഫൈനലും നടക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ശനിയാഴ്ച്ച ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. ഇടവകവികാരിയുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, തോമസ് ചാക്കോ (ബിജു), ജോര്‍ജ് വി. ജോര്‍ജ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. റോഷിന്‍ പ്ലാമൂട്ടില്‍ (കൈക്കാരന്‍) 484 470 5229 ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code