Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രാജ്യത്തെ രക്ഷിക്കാൻ നിർഭയം പോരാടിയതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്ന് ട്രംപ്   - പി.പി ചെറിയാൻ

Picture

ന്യൂയോര്‍ക്ക്: 'അമേരിക്കയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ നിർഭയം പോരാടിയതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ക്രിമിനൽ കുറ്റം ചുമത്തി മണിക്കൂറുകൾക്ക് ശേഷം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ പ്രസംഗം ആരംഭിച്ചു.25 മിനിറ്റോളം അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു "ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, അമേരിക്കയിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," ഇതായിരുന്നു ട്രംപിന്റെ ആദ്യ വാക്കുകൾ.

വരാനിരിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ വേണ്ടി മാത്രമാണ് വ്യാജ കേസ് കൊണ്ടുവന്നതെന്നും അത് ഉടൻ പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു .ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും കിംബർലി ഗിൽഫോയ്‌ലും മകൾ ടിഫാനി ട്രംപും മുറിയിലേക്ക് പ്രവേശിച്ചത് ജനക്കൂട്ടത്തിന്റെ കരഘോഷത്തോടെയാണ്25 മിനുറ്റ് നീണ്ട പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡനെ ഉള്‍പ്പെടെയുള്ളവരെ വിമർശിച്ചു . "നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന് മുകളിൽ കാര്മേഘങ്ങൾ നിറഞ്ഞിരിക്കുന്നു ..ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ് .അമേരിക്ക നാശത്തിലേക്കാണ് പോകുന്നത് മാന്‍ഹാട്ടണ്‍ കോടതിയില്‍ ഹാജരായ ശേഷം ട്രംപ് പ്രതികരിച്ചു.

തന്റെ സമാപന പ്രസംഗത്തിൽ, ട്രംപിന്റെ കേസിൽ അന്വേഷണം നടത്തിയ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഭാര്യയെയും കേസിന്റെ മേൽനോട്ടം വഹിക്കുന്ന ജഡ്ജിയുടെ മകളെയും ഉൾപ്പെടെ ട്രംപ് ആക്ഷേപിച്ചു. തന്നെ വെറുക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള ഒരു ജഡ്ജിയാണുള്ളത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വേണ്ടിയാണ് അദേഹത്തിന്റെ മകൾ പ്രവർത്തിക്കുന്നത്. കോടതി തനിക്കെതിരെ പക്ഷപാതപരമായാണ് പെരുമാറുന്നത്. കേസിന്റെ വിവരങ്ങൾ ആൽവിൻ ബ്രാഗ് ചോർത്തിയെന്നും അദ്ദേഹമാണ് യഥാർത്ഥ കുറ്റവാളിയെന്നും ട്രംപ് ആരോപിച്ചു.

ട്രംപിന്റെ മാനസികാവസ്ഥയെ"നിശ്ചയദാർഢ്യവും വെല്ലുവിളിയും" നിറഞ്ഞതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത വ്രത്തങ്ങൾ വിശേഷിപ്പിച്ചത്

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു പോണ്‍ താരത്തിനു പണം നല്‍കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ട്രംപ് നിഷേധിച്ചു കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതാണ് ട്രംപിനെതിരായ കേസ്.

ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ വസതിയില്‍ നിന്ന് മന്‍ഹാട്ടന്‍ കോടതിയിലെത്തിയ ട്രംപ് ജനങ്ങള്‍ക്ക് നേരെ കൈവീശികാണിച്ചാണ് അകത്തേക്ക് കയറിയത്. ട്രംപ് ടവറില്‍ നിന്നും പുറപ്പെടുമ്പോള്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.കോടതിയിലെ വാദം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയ ട്രംപ് പക്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് ട്രംപിനോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു

കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി പരിസരത്ത് ട്രംപനുകൂലികളും എതിര്‍ക്കുന്നവരുമായി വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code