Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു   - പി.പി ചെറിയാൻ

Picture

ന്യൂയോർക് :പരിസ്ഥിതി അഭിഭാഷകനും വാക്‌സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രേഖകൾ സമർപ്പിച്ചു.

റോബർട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ട്രഷറർ ജോൺ ഇ സള്ളിവാനാണ് ബുധനാഴ്ച വാർത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ബൈഡനെതിരെ ശക്തമായ വെല്ലുവിളിയുയർത്തുന്നതായിരിക്കും റോബർട്ട് എഫ്. കെന്നഡിയുടെ സ്ഥാനാർത്ഥിത്വം. മുൻ ന്യൂയോർക്ക് സെനറ്ററും യുഎസ് അറ്റോർണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ.

വാക്സിൻ വിരുദ്ധ പ്രവർത്തകനും, വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമായ കെന്നഡി, 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഔദ്യോഗികമായി പ്രവേശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ്.എഴുത്തുകാരി മരിയാൻ വില്യംസൺ മാർച്ചിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുൻ പരിസ്ഥിതി അഭിഭാഷകനായ കെന്നഡി, വാക്‌സിൻ വിരുദ്ധ പ്രസ്ഥാനത്തിൽ ദീർഘകാലമായി നേതൃത്വം നൽകിവരുന്നു

വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസ് സ്ഥാപകനായ കെന്നഡി . കൊറോണ വൈറസ് വാക്സിനിനെതിരെയും ആഞ്ഞടിച്ചു, കൂടാതെ ഫെഡറൽ ഗവൺമെന്റ് പാൻഡെമിക് കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.ഒരു പരിസ്ഥിതി അഭിഭാഷകനെന്ന നിലയിൽ, കെന്നഡി ഹഡ്സൺ നദി ശുചീകരണത്തിന് നേതൃത്വം നൽകിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചു. നാച്ചുറൽ റിസോഴ്‌സ് ഡിഫൻസ് കൗൺസിലിനായി പ്രവർത്തിച്ച അദ്ദേഹം ഒരു പരിസ്ഥിതി നിയമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി.

റിപ്പബ്ലിക്കൻ പക്ഷത്ത്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻ യുഎൻ അംബാസഡർ നിക്കി ഹേലി, മുൻ അർക്കൻസാസ് ഗവർണർ ആസാ ഹച്ചിൻസൺ, സംരംഭകൻ വിവേക് രാമസ്വാമി എന്നിവരും മത്സരരംഗത്തുണ്ട്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെയുള്ള പ്രശസ്തരായ മത്സരാർത്ഥികൾ ഇതുവരെ നിലപാടുകൾ പരസ്യമാക്കിയിട്ടില്ല

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code