Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ഡി. ബാബു പോള്‍ (ഐ.എ.എസ്) ഓര്‍മ്മയാചരണം

Picture

അന്തരിച്ച പ്രശസ്ത വാഗ്മിയും ഭാഷാ പണ്ഡിതനുമായിരുന്ന ഡോ. ഡി. ബാബു പോളിന്റെ ഓര്‍മ്മയാചരണം 2023 ഏപ്രില്‍ 12-നു രാവിലെ 7 മണിക്ക് മാര്‍ അപ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുറുപ്പംപടി സെന്റ് മേരീസ് സിറിയന്‍ കത്തീഡ്രലില്‍ വച്ചു നടക്കും.

എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്റ്ററുമായി 08-09-1971 മുതൽ പ്രവർത്തിച്ചു.

ഇടുക്കി ജില്ല നിലവിൽ വന്ന 26-01-1972 മുതൽ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. തിരുവനന്തപുരത്തായിരുന്നു താമസം. കേരളത്തിന്റെ മുൻ അഡ്ഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്ന ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌.[1] ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.

പി.എ.പൗലോസ് കോർ എപ്പിസ് കോപ്പയുടെയും(ആഗോള ഓർത്തഡോൿസ്‌ സുറിയാനി സഭയിലെ പുരോഹിതൻമാ ർക്ക് ലഭിക്കുന്ന ഉന്നത പദവി)മേരി പോളിന്റെയും മകനായി 1941 ഏപ്രിൽ 11-ന് ജനിച്ചു. മരണം വരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ എമിറേറ്റ്സ് മെമ്പർ ആയി ബാബുു പോൾ പ്രവർത്തിച്ചിരുന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code