Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.എ.സി.എഫ് റ്റാമ്പാ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു   - (എം എ സി എഫ് ന്യൂസ് ടീം)

Picture

റ്റാമ്പാ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 25 ന് റ്റാമ്പായിലുള്ള എം എ സി എഫ് കേരളാ സെന്ററിൽ വെച്ച് ഗംഭീരമായി ആഘോഷിച്ചു.

വിദ്യാഭ്യാസത്തിലൂടെയും തിരിച്ചുവരവിലൂടെയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കറുന്മാർ സംസാരിക്കുകയുണ്ടായി . അമേരിക്കയിലെ നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന് വനിതകൾക്ക് ബോധവൽക്കരണം നൽകി. വിവിധ സന്നദ്ധപ്രവർത്തകർ മേക്കപ്പ്, ഹെയർ ഡൂ, സാരി പ്ലീറ്റിംഗ്, മൈലാഞ്ചി തുടങ്ങിയവയിൽ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുകയും ചില നുറുങ്ങുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു .

ഇന്ത്യയിലെ പ്രചോദനാത്മകമായ, പ്രശസ്തരായ സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്ക് വനിതാ ഫോറം തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ കലാ പരിപാടികളും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ടാമ്പയിലും പരിസരത്തുമുള്ള സ്ത്രീകളുടെ കൂട്ടായ്മയ്ക്കും , പരിചയപ്പെടലിനും ഈ മീറ്റിംഗ് വളരെയധികം സഹായിച്ചു .

എം എ സി എഫ് വിമൻസ് ഫോറം ചെയർ സംഗീത ഗിരിധരൻ , വുമൺ റെപ്രെസെന്ററ്റീവ് സ്നേഹ തോമസ് , ബബിത വിജയ് , നിഖിത സെബാസ്റ്റ്യൻ , മിനി പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഏപ്രിൽ 29 ശനിയാഴ്ച എം എ സി എഫിന്റെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന വിധു പ്രതാപ് , ജ്യോത്സന , ആര്യ ദയാൽ , സച്ചിൻ വാരിയർ എന്നിവർ നയിക്കുന്ന ഹൈ ഓൺ മ്യൂസിക് പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. ടിക്കറ്റുകൾ അസോസിയേഷന്റെ വെബ് സൈറ്റിൽ നിന്നും എടുക്കാവുന്നതാണ് MacfTampa.com. പ്രിന്റ് ചെയ്ത ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code