Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദൈവസഭ വചനത്തിലേക്ക് മടങ്ങിവരിക : റവ. സാബു വർഗീസ്   - നിബു വെള്ളവന്താനം

Picture

ഐ.പി.സി. റീജിയൻ കൺവൻഷന് അനുഗ്രഹ സമാപ്തി

ഫ്ലോറിഡ: ദൈവവചനം എന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്. ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രകാശമാണ് ദൈവവചനം. ഏകാന്തതയിൽ അകപ്പെട്ടുപോകുന്ന സമൂഹത്തിന് ഏക ആശ്രയം ദൈവവചനം മാത്രമാണ്.

മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുവാൻ സാധിക്കുന്നത് ദൈവവചനത്തിലൂടെ മാത്രമാണെന്നും വചനാടിസ്ഥാനത്തിലുള്ള വിശ്വാസ ജീവിതം നയിക്കുവാൻ ദൈവമക്കൾ തയ്യാറാകണമന്നും പാസ്റ്റർ ഡോ. സാബു വർഗീസ് പ്രസ്താവിച്ചു.

ഇന്ത്യ പെന്തക്കോസ് ദൈവസഭയുടെ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൂശിക്കപ്പെട്ട യേശുവിനെ ഹൃദയത്തിൽ കൈക്കൊണ്ട് നിത്യജീവിതത്തിന് അവകാശികളായി ഏവരും തീരണമെന്ന് വിശ്വാസ സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.

ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ 7 മുതൽ 9 വരെ നടന്ന കൺവൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ സി ജോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിച്ചു. പാസ്റ്റർ എബ്രഹാം ഈശോ പ്രാർത്ഥനയ്ക്കും പാസ്റ്റർ പോത്തൻ ചാക്കോ സങ്കീർത്തനം വായനയ്ക്കും നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും ട്രഷറർ എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

ശനിയാഴ്ച പകൽ നടന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ബീന മാത്യു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആനി ചെറിയാനും യുവജന സമ്മേളനത്തിൽ പാസ്റ്റർ ജെഫ്രി സ്റ്റീവും പ്രസംഗിച്ചു. ഷോൺ കുരുവിള, റിജോ രാജു, ജെയ്സിൽ ജേക്കബ്, സാലി എബ്രഹാം, ബെറ്റ്സി വർഗീസ് എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാത്രിയിൽ നടന്ന സമാപന യോഗത്തിൽ പാസ്റ്റർ ഡോക്ടർ ജോയി എബ്രഹാമും ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ എബ്രഹാം തോമസും അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം ഡേവിഡിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച സഭാ യോഗത്തിൽ പാസ്റ്റർ കെ വി ജോസഫ് സങ്കീർത്തനം വായിച്ചു. പാസ്റ്റർമാരായ സിബി എബ്രഹാം, ചെറിയാൻ ഡാനിയേൽ, കെ ജെ കുര്യാക്കോസ് എന്നിവർ തിരുവചന സന്ദേശം നൽകി. ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ കെ സി ജോണും സഹ ശുശ്രൂഷകന്മാരും നേതൃത്വം നൽകി.

പാസ്റ്റർമാരായ ജോർജ് വർഗീസ്, ജോസൻ തോമസ്, അനിൽ മാത്യു, രാജൻ ആര്യപള്ളി , ജിം ജോൺ മരത്തിനാൽ, പ്രയർ കോർഡിനേറ്റർ സിബി കുരുവിള, രാജു പൊന്നോലിൽ എന്നിവർ ആശംസകൾ അറിയിച്ചു. റിജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. ഡോ. ജോൺ സാമുവേലിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി കൺവൻഷൻ അനുഗ്രഹകരമായി സമാപിച്ചു.

സാംജി ഗീവർഗീസ്, പ്രൊഫസർ ജയിംസ് കുളങ്ങര, സിബി മാത്യു, ജെയ്സൽ ജേക്കബ് എന്നിവർ ഭക്ഷണ ക്രമീകരണങ്ങൾക്കും പാസ്റ്റർ മനു ഫിലിപ്പ്, റെജി ജേക്കബ്, ജൂലി ജോർജ്, മിനി ജേക്കബ്, സൂസൻ അഞ്ചേരി എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ മാസം 1, 2, 3 തീയതികളിൽ ലേക്ക്ലാന്റിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code