Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെൻട്രൽ എ/സി സപ്ലൈയുടെ പത്താം വാർഷികവും പുതിയ ഷോറൂം ഉദ്ഘാടനവും   - ശങ്കരന്‍കുട്ടി ഹൂസ്റ്റണ്‍

Picture

സെൻട്രൽ എ/സി സപ്ലൈയുടെ പത്താം വാർഷികവും പുതിയ ഓഫിസ് കെട്ടിടത്തിൻ്റെ ഉൽഘാടനവും ഏപ്രിൽ പതിമൂന്നാം തീയതി വ്യാഴാഴ്ച ഉച്ചക്ക് പതിനൊന്നരക്ക് ഹൂസ്‌റ്റൻ, 8610 ടെലിഫോൺ റോഡിലുള്ള സെൻട്രൽ എ/സി യുടെ സ്വന്തം കെട്ടിടത്തിൽ കിക്ക്‌ സ്റ്റാർട്ടിന്റെ ഇൻവെന്ററും പൊള്ളാക്സ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ പ്രസിഡൻറുമായ കാറൽ ഇ പൊള്ളാക്സ് നാട മുറിച്ചു ഉൽഘാടനം നിർവഹിച്ചു. തദവസരത്തിൽ ഹൂസ്റ്റണിലെ പ്രമുഖ സംരംഭകരും വിപണനവിദഗ്‌ധരുമായ ഗാരി പ്രൈസ് (കാരിയർ എന്റർപ്രൈസസ് ), ട്രെവോർ പിക്‌സിയോൺ (ആസ്പെൻ മാനുഫാച്ചറിങ് കമ്പനി), റോഡ്‌ജർ പോളേക്സ് (യെല്ലോ ജാക്കറ്റ്), ഫ്രാങ്ക് സൗർഡേഴ്‌സ് ( റഫ്രിജറേഷൻ ടെൿനോളജീസ്‌ ), ക്രിസ് കരോൾ (മാസ്റ്റർ കൂൾ), സാക്കറി പെറ്റി (വൈറ്റ് റോഡ്‌ജർ), അമിത് അഗർവാൾ ( വെൻറ്റി എയർ പ്രോഡക്ട്സ്) തുടങ്ങിയവർ അവരവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി.

വലുതും ചെറുതുമായ എല്ലാവിധ കെട്ടിട നിർമാണങ്ങൾക്കുമുള്ള എയർ കണ്ടിഷൻ കാരൃർ പ്രോഡക്റ്റ് ബ്രാന്റുകളായ Payne, Bryant എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടുത്തെ പ്രത്യേകത. ഇരുപത്തിഅഞ്ചിലധികം വര്ഷത്തെ പ്രവർത്തി പരിചയമുള്ള സുകു ഫിലിപ്പും സുഹൃത്തായ രഞ്ജി വർഗീസുമാണ് ഈ പ്രസ്ഥാനത്തിന്റെ സാരഥികൾ. കൃത്യനിഷ്ഠയും, കഠിനാധ്വാനവും,അർപ്പണബോധവുമാണ് ഇവരെ വൻ വിജയത്തിലെത്തുക്കുന്നത്.

ഹൂസ്റ്റൺ ഹോബി എയർപോർട്ടിനടുത്തു 15000 സ്‌ക്വയർ ഫീറ്റിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ എ/സി യുടെ രണ്ടാമത്തെ സംരംഭമാണ് ഇത്. പാശ്ചാത്യ രീതിയിലുള്ള ഉച്ച ഭക്ഷണത്തിനു ശേഷം മുഖ്യ അതിഥികൾ വിജയാശംസകൾ നേർന്നു തുടർന്ന് സെൻട്രൽ എ/സി യിൽ സന്നർശകരുടെ തിരക്കുതുടങ്ങി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code