Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ ന്യൂയോർക്കു മെട്രോ റീജിയൺ ഉത് ഘാടനം ഏപ്രിൽ 21 ന്

Picture

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ പിതാവ് എന്നറിയപ്പെടുന്ന ഫോമായുടെശ്രദ്ധേയമായ പ്രവിശ്യകളിൽ ഒന്നായ ന്യൂയോർക്ക് മെട്രോ റീജിയണിന്റെ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം, അധികാര കൈമാറ്റവും ഏപ്രിൽ 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ഫ്ലോറൽ പാർക്കിലുള്ള ടൈസൺസെന്ററിൽ വെച്ച് നടത്തപെടുന്നതാണ്‌.

മാണി സി കാപ്പൻ (MLA), സെനറ്റർ കെവിൻ തോമസ്, നോർത്ത്ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡെസീന എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽമെട്രോ വനിതാ ഫോറത്തിന്റെയും പ്രവർത്തനങ്ങൾക്കു ആരംഭമാവും.

ഫോമാ നാഷണൽ ഭാരവാഹികളായപ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രെഷറർ ബിജു തോണിക്കടവിൽ, ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രെഷറർ ജെയിംസ്ജോർജ്, അഡ്വൈസറി കൗൺസിൽ ചെയർമാൻ സ്റ്റാൻലി കളത്തിൽ, സെക്രട്ടറി സജി എബ്രഹാം, ഫോമാ മുൻട്രെഷറർ തോമസ് ടി ഊമ്മെൻ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മോടികൂട്ടും.

റീജിയണൽ വൈസ്പ്രസിഡന്റ് പോൾ പി ജോസ് അധ്യക്ഷനാവുന്ന പ്രസ്തുത സമ്മേളനത്തിനോട് ചേർന്ന് ന്യൂയോർക്കിലെപ്രശസ്തരായ കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അതിനു ശേഷംഡിന്നർ ഉണ്ടായിരിക്കും. നാഷണൽ കമ്മിറ്റി മെമ്പർമാരായ വിജി എബ്രഹാം, തോമസ് ഉമ്മൻ, റീജിയൻചെയർമാൻ ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി മാത്യു ജോഷ്വാ, ട്രഷറർ അലക്സ് എസ്തപ്പാൻ, ബിജു ചാക്കോ , റിനോജ്‌ കോരുത്, ഷാജി വർഗീസ്‌, ഷെറിൻ എബ്രഹാം , വരുൺ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ളകമ്മിറ്റിയാണ് ഇതിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്നത്‌. ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code