Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ക്രിസ്റ്റി പറമ്പുകാട്ടിലിനു സെന്റ് അൽഫോൻസാ ഇടവക യാത്രയയപ്പു നൽകി   - മാർട്ടിൻ വിലങ്ങോലിൽ

Picture

ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ വികാരിയായി നാലു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കാലിഫോർണിയയിലെ സാന്റാ അന്ന, സെന്റ് തോമസ് ഫൊറോനാ ഇടവകയിലേക്ക് വികാരിയായി പോകുന്ന ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിനു ഇടവക സമൂഹം സമുചിതമായ യാത്രയയപ്പ് നല്‍കി.

ഏപ്രിൽ 23 ഞായറാഴ്ച ദേവാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഫാ. ജോർജ് വാണിയപ്പുരക്കൽ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ പീറ്റർ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യൻ , സെക്രട്ടറി ജോർജ് തോമസ്, ഷാജി മാത്യു (അക്കൗണ്ടന്റ്) തുടങ്ങിവർ സന്നിഹിതരായിരുന്നു.

ഇടവക ജനം എഴുന്നേറ്റുനിന്ന് ഫാ. ക്രിസ്റ്റിയെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. എൽഎഫ്എംഎൽ പ്രതിനിധി നീന ജോഷി പൂച്ചെണ്ട് നല്‍കി. മരിയ ജോസഫ്‌, സാറാ, കാത്തി, വിൻസന്റ് ഓലിയപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികള്‍ സ്വാഗതഗാനം ആലപിച്ചു.

എബ്രഹാം മാത്യു (ജോയി, ട്രസ്റ്റി) ചടങ്ങിലേക്ക് ഏവരെയും സ്വാഗതമോതുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിലും ഇടവകയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഫാ. ക്രിസ്റ്റിയുടെ നിസ്വാർഥസേവനങ്ങളെ ഇടവകസമൂഹം നന്ദിയോടെ സ്മരിച്ചു.

ഇടവകയിലെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചു ജോസഫ് കുര്യൻ (സാജു, വിൻസന്റ് ഡി പോൾ), ആൻ ടോമി (ലിറ്റിൽ ഫ്‌ളവർ മിഷൻ), ആഷിൻ ജോസഫ് ( യൂത്ത് കൗൺസിൽ), ജെസ്സി രാജേഷ് (വിമൻസ് ഫോറം), റോസമ്മ ജോർജ് (ലീജൻ ഓഫ് മേരി ), ജോൺസൻ തലച്ചെല്ലൂർ (പാരീഷ് കൗൺസിൽ), റോയി മാത്യു (അൾത്താര ശുശ്രൂഷ സംഘം) സിവി ജോർജ്, സിജോ ജോസ്, സജേഷ് ആന്റണി (മുൻ കൈക്കാരൻമാർ) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

സെന്റ് അൽഫോൻസാ ഇടവകയിലേക്ക് സേവനം ചെയ്യാന്‍ നിയോഗിച്ച രൂപതാധ്യക്ഷനും, ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ വികാരിമാർക്കും, കൂടെ പ്രവർത്തിച്ച പാരീഷ് കൗസിൽ അംഗങ്ങൾക്കും, നിരവധിയായ വോളണ്ടിയേഴ്‌സിനും, ഇടവകജനത്തിനും ഫാ. ക്രിസ്റ്റി മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

ട്രസ്റ്റി സാബു സെബാസ്റ്റ്യൻ ഇടവകയുടെ ഉപഹാരം ഫാ. ക്രിസ്റ്റിക്കു സമര്‍പ്പിച്ചു. പാരീഷ് സെക്രട്ടറി ജോർജ് തോമസ് കൃതജ്ഞതയര്‍പ്പിച്ചു സംസാരിച്ചു. ഹണി ജോജോ പരിപാടിയുടെ എംസി ആയിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code